പോട്ട.സി.എൽ സിയുടെ നേതൃത്വത്തിൽ ഇടവക തലത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ജൂൺ 5 ന് രാവിലെ കുർബാനക്ക് ശേഷം സി എൽ സി സംഘടന വിത്തുകളും ഫല വൃക്ഷ തൈകളും വിതരണം ചെയ്തു. ഹരിത വർണ്ണ ഭൂമി യാഥാർത്ഥ്യമാക്കാൻ പള്ളിയങ്കണത്തിൽ അവർ മാവിൻതൈ നട്ടു. ഫാ.ജേക്കബ് കുറ്റിക്കാടൻ, ഫാ.റെയ്സൻ തട്ടിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുന:സ്ഥാപനത്തിന്റെ തലമുറ! ആശയങ്ങൾ കർമ്മത്തിലേക്കു നയിക്കട്ടെ…
ഇത് ആശംസകൾ അല്ല, ഓർമ്മപ്പെടുത്തലുകളാണ്.
