ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിലെ മതബോധന യൂണിറ്റിന്റെ പ്രധാന അധ്യാപകനായി ശ്രീ. മെസ്റ്റിൻ പോട്ടോക്കാരൻ ചുമതലയേറ്റു. കഴിഞ്ഞ 6 വർഷക്കാലം പ്രധാന അധ്യാപകനായിരുന്ന ശ്രീ. ജിജോ മാളിയേക്കലിനു ബഹു. വികാരി റവ. ഫാ. ടോം മാളിയേക്കൽ മെമ്മന്റോ നൽകി ആദരിക്കുകയും, പുതിയ ഹെഡ് മാസ്റ്ററായി ചാർജ്ജെടുക്കുന്ന ശ്രീ. മെസ്റ്റിൻ പോട്ടോക്കാരനെ റോസാപ്പൂ നൽകി സ്വീകരിക്കുകയും ചെയ്തു.

അതോടൊപ്പം പുതിയതായി മതബോധന രംഗത്തേക്ക് കടന്നു വന്ന എല്ലാ അധ്യാപകരെയും അനധ്യാപകരെയും വികാരിയച്ചൻ പൂക്കൾ നൽകി സ്വീകരിച്ചു. മതബോധന യൂണിറ്റിന്റെ പുതിയ ലോഗോ  വികാരിയച്ചൻ പ്രകാശനം ചെയ്തു. അതേതുടർന്ന് അധ്യാപകർ ഒരുമിച്ചു കൂടുകയും ചെയ്തു.

നിങ്ങളുടെ Parish വിശേഷങ്ങളും ഇവിടെ Publish ചെയ്യാവുന്നതാണ്