കുഞ്ഞുങ്ങളുടെ അറിവിന്റെ വഴിയിലെ ആദ്യക്ഷരം കുറിക്കാൻ, പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ മതബോധന  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘വിദ്യാരംഭം 2025’ നടത്തി. ഇടവക വികാരി റവ. ഫാ. ടോം മാളിയേക്കലിന്റെ നേതൃത്വത്തിൽ  രാവിലെ 7.15ന് ദിവ്യബലിയിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി  പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.

തുടർന്ന് റവ.ഫാ. ടോം മാളിയേക്കൽ, ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. റെയ്സൺ  തട്ടിൽ Ofm Cap  തുടങ്ങിയ ബ ഹു. വൈദികർ കുട്ടികളെ എഴുത്തിനിരുത്തി.  ഹെഡ് മാസ്റ്റർ  ശ്രീ. മെസ്റ്റിൻ P C, അസി. ഹെഡ് മാസ്റ്റർ ശ്രീ. ജിജോ മാളിയേക്കൽ, മറ്റു അദ്ധ്യാപകരും കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ നൂറിൽ അധികം ആളുകൾ  പങ്കെടുത്തു.