മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ മതബോധന പ്രവേശനോത്സവം നടത്തി. ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം കുറിച്ച മതബോധനം വികാരി ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം ചെയ്തു. ആദ്യമായി മതബോധനത്തിന് തുടക്കം കുറിച്ച കുഞ്ഞുമക്കളെ സ്വീകരിച്ചു. എല്ലാ കുട്ടികളും പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള പഠനോപകരണങ്ങൾ കാഴ്ച സമർപ്പണമായി നൽകി. അസി.വികാരി ഫാ.ഡിക്സൻ കാഞ്ഞൂക്കാൻ വിശുദ്ധ കുർബാന അർപ്പിച്ച് വിശ്വാസ പരിശീലനത്തെക്കുറിച്ച് സന്ദേശം നൽകി. ഈശോയെ വ്യക്തിപരമായി കണ്ടുമുട്ടുവാനും അനുഭവിക്കുവാനും സ്നേഹിക്കുവാനും ആണ് വിശ്വാസ പരിശീലനമെന്ന ആശയം വ്യക്തമാക്കി.
