കുടുംബങ്ങൾ വിശ്വാസ പരിശീലന വേദികൾ ആകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂകാടൻ 2025 – 2026 വിശ്വാസ പരിശീലനവർഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു. മാള സെന്റ് സ്റ്റനിസ്ലാവോസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ രൂപത വിശ്വാസപരിശീലന ഡയറക്ടർ റവ. ഫാ. ഡോ. റിജോയ് പഴയാറ്റിൽ അധ്യക്ഷതവഹിച്ചു.
വിശ്വാസപരിശീലനം കുടുംബങ്ങളിൽ എന്നതാണ് 2025 – 26 വിശ്വാസപരിശീലന വർഷത്തിന്റെ ആപ്തവാക്യം. മാള ഫൊറോന പള്ളി മതാധ്യാപക പ്രതിനിധി ശ്രീമതി ധന്യ ബാബു ആപ്തവാക്യ വിശകലനം നടത്തി.

ഫൊറോന വികാരി വെ. റവ.ഫാ. ജോർജ് പാറേമേൻ 2024 – 2025 വർഷത്തിലെ മികച്ച മതബോധന യൂണിറ്റ് അവാർഡും അസി. വികാരി റവ. ഫാ. വിപിൻ വേരംപിലാവ് മികച്ച ഐ. എഫ്. എൽ യൂണിറ്റ് അവാർഡും പ്രഖ്യാപിച്ചു. അസി. വികാരി ഫാ. മോബിൻ അറയ്ക്കൽ ലോഗോ മത്സര വിജയികളെ പ്രഖ്യാപിക്കുകയും അഭിവന്ദ്യ പിതാവ് അവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. വികാരിയച്ചൻ, കൊച്ചച്ചന്മാർ, പ്രധാനദ്ധ്യാപകർ, പിടിഎ പ്രസിഡണ്ടുമാർ, ഇടവക ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകി.
