വിശ്വാസ പരിശീലന രംഗത്തേക്ക് കടന്ന് വരുന്ന കുഞ്ഞുങ്ങളെ അധ്യാപകർ സാക്ഷേ ധരിപ്പിച്ച് റോസാപ്പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു. മാതാപിതാക്കളുടെ കൈ പിടിച്ചു കുഞ്ഞുങ്ങൾ അണി നിരന്നപ്പോൾ ഈശോയും മാലാഖമാരും വിശുദ്ധരുമടങ്ങുന്ന ഒരു കൂട്ടം മതബോധന വിദ്യാർത്ഥികളും അധ്യാപകരുംഅവരോടൊപ്പം പ്രദക്ഷിണത്തിൽ പങ്കെടുത്തു.

ബഹു. വികാരി റവ. ഫാ. ടോം മാളിയേക്കൽ, അസി. വികാരിമാരായ ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. റെയ്സൺ തട്ടിൽ എന്നി ബഹുമാനപ്പെട്ട വൈദികർ അവരെ സ്വീകരിച്ചു. കുഞ്ഞുങ്ങൾ റോസാപൂക്കൾ പരിശുദ്ധ അമ്മക്ക് സമർപ്പിച്ചു. ദിവ്യ ബലിക്കു ശേഷം വൈദികർ കുഞ്ഞുങ്ങളെ ആശീർവാദിക്കുകയും അവർക്ക് സമ്മാനങ്ങളും മധുരവും നൽകുകയും ചെയ്തു
